Afleveringen
-
പ്രധാന ബിസിനസിന്റെ കൂടെ ലേശം സൈഡ് ബിസിനസ് ആയാലോ? കുറേക്കഴിഞ്ഞു നോക്കുമ്പോൾ മെയിൻ ബിസിനസ് അവതാളത്തിലായാലും സൈഡ് ബിസിനസിനു വച്ചടി കയറ്റമായിരിക്കും. ഈ രീതി ലോകമാകെ വമ്പൻ കമ്പനികൾ പരീക്ഷിച്ചു വിജയിച്ചത് ഇപ്പോൾ കേരളത്തിലും പലരും പയറ്റുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ.
What if, alongside your main business, you try running a small side business? Sometimes, when you look back, even if the core business hits a slump, the side venture might turn out to be a surprise success. This strategy has been tried and proven by major global companies — and now, entrepreneurs in Kerala are also experimenting with it.
Senior Correspondent P. Kishore of Malayala Manorama dives into this emerging trend in the latest episode of the Bullseye podcast on Manorama Online.
See omnystudio.com/listener for privacy information.
-
ഒറ്റ കാറ് പോലും സ്വന്തമായിട്ടില്ല, പക്ഷേ കാറുകൾ വാടകയ്ക്കു കൊടുക്കുന്നു, ഒറ്റ റസ്റ്ററന്റ് പോലും ഇല്ലെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നു, ഒറ്റ ഹോട്ടൽ പോലും സ്വന്തമായിട്ടില്ലെങ്കിലും മുറികൾ വാടകയ്ക്കു കൊടുക്കുന്നു–ഇതു കലികാലത്തെ കുനഷ്ടു രീതികളാണ്. വീടുകൾക്കും ഇതേ ലൈനുണ്ട്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ.
Not even a single car of their own, yet renting out vehicles. No restaurant of their own, yet delivering food. No hotel property in their name, yet renting out rooms. This is the quirky new-age business model of the gig economy. And now, even homes are part of this trend. Tune in to Manorama Online’s Bulls Eye podcast with Senior Correspondent P. Kishore as he explores how people earn money through things they don't even own.
See omnystudio.com/listener for privacy information.
-
Zijn er afleveringen die ontbreken?
-
‘വിത്തമെന്തിന് മർത്ത്യന്ന് വിദ്യ കൈവശമാവുകിൽ’ എന്നാണു കവിവാക്യം. അങ്ങനെ ചില വിദ്യകളൊക്കെ കയ്യിലുള്ളവർ വീട്ടിൽ നിന്നു പുറത്തിറങ്ങാതിരുന്ന് കാശുണ്ടാക്കുന്നുണ്ട്. കെട്ടിയോനു ജോലിയൊന്നും ഇല്ല, അല്ലേ എന്ന് അയൽക്കാരികൾ വീട്ടുകാരിയോടു ചോദിച്ചേക്കാം. മൈൻഡ് ചെയ്യേണ്ട. വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന ജോലികളെക്കുറിച്ചു കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ.
In this episode of Bulls Eye by Manorama Online, Senior Correspondent P. Kishor explores a range of job opportunities that can be done from home. From leveraging hidden talents to creating income streams without stepping out, discover how home-based careers are empowering people to earn smartly and live flexibly.
See omnystudio.com/listener for privacy information.
-
വിലക്കയറ്റം, സെൽഫ് ഡിപ്പോർട്ടേഷൻ, വിദ്യാർഥികളുടെ വിദ്യാഭ്യാസം – കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
Price hike, Self-deportation, and Student education in America - An analysis by Malayala Manorama Senior Correspondent P. Kishore. Listen exclusively on Bull's Eye podcast...
See omnystudio.com/listener for privacy information.
-
സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു ചേർന്ന കുറച്ചു സ്ഥലം കൂടി വാങ്ങുകയും ചെയ്തു. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബുള്സ്ഐ പോഡ്കാസ്റ്റിലൂടെ...
Manorama Online's Business Editor, P. Kishore, discusses about the booming business in his new episode of 'Bullseye' podcast...
See omnystudio.com/listener for privacy information.
-
സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ! കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
Manorama Online's Business Editor, P. Kishore, discusses the cafe business in his new episode of 'Bullseye' podcast
See omnystudio.com/listener for privacy information.
-
ചില അബദ്ധങ്ങൾ ചിലപ്പോഴൊക്കെ നല്ലതിനുമാവാം. പരാജയങ്ങളിൽ നിന്നും പാഠം പഠിച്ച് ഉയരങ്ങളിലെത്തിയ സംരഭങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. അബദ്ധങ്ങൾ സുബദ്ധമായി മാറിയ കഥകൾ കേൾക്കാം. മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
Some mistakes can sometimes be good. Most of the companies in our country have learned from failures and reached great heights. Let's hear how mistakes turned into successes. Through Manorama Business Editor P Kishore's Bull's Eye Podcast...
See omnystudio.com/listener for privacy information.
-
സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെ ജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും അച്ചടിച്ചു വിൽക്കാം. ആ കഥകൾ വച്ച് സിനിമയും പിടിക്കാം. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ.
Here’s an idea for filmmakers—James Bond! The copyright on Ian Fleming’s James Bond novels is expiring. The first novel, Casino Royale, was published in 1953. Fleming passed away in 1964. In India, copyright lasts for 60 years after an author's death. That period ended in 2024. Now, anyone can print and sell Fleming’s Bond novels. More interestingly, filmmakers can adapt these stories into new movies without restrictions! Host: Malayala Manorama Senior Correspondent P. Kishore
See omnystudio.com/listener for privacy information.
-
താങ്ങാനാവാത്ത സ്വർണവിലയിൽ ‘അതിജീവനം’ പ്രശ്നമായപ്പോൾ ആഭരണം വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും നാട്ടിൽ വന്നു. ‘മടിയിൽ ജ്വല്ലറി’ക്കാരുടെ സ്വർണം വിൽക്കലും തിരിച്ചുകൊടുക്കലും പുക്കാറുമൊന്നും വേണ്ട. പകരം വാടകയ്ക്ക് എടുക്കാം. വിശദമായി അറിയാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. വിവരണം: പി.കിഷോർ
As gold prices soar beyond affordability, a new business trend has emerged—renting gold jewelry instead of buying it. This concept eliminates the need for selling, repurchasing, or pledging gold. Learn more about this innovative business model in the Bulls Eye podcast. Host: P. Kishore
See omnystudio.com/listener for privacy information.
-
പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം കന്നിക്കാരൻ കുത്തുപാളയെടുത്ത് സ്ഥലം വിടുന്നു. ഈ കഥ മാറ്റമില്ലാതെ ഇന്നും തുടരുന്നുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
Malayala Manorama Senior Correspondent P. Kishore analayses the current cinema industry's issues through Bull's eye podcast...
See omnystudio.com/listener for privacy information.
-
യുകെയിൽ നിന്നു വന്ന ചങ്ങാതിക്ക് നാട്ടിൽ ഒസ്യത്തായി കിട്ടിയ പത്തുമുപ്പത് സെന്റ് സ്ഥലം വിൽക്കണം. കിട്ടുന്ന കാശ് അങ്ങോട്ടു കൊണ്ടു പോകാനാണ്. നാടുവിട്ടിട്ട് കാലമേറെ ആയതിനാൽ ഇവിടെ കാര്യങ്ങൾ എങ്ങനെയൊക്കെയാണു നടക്കുന്നതെന്നറിയില്ല. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റ് ...
See omnystudio.com/listener for privacy information.
-
ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ.
Donald Trump's new immigration policy has sparked intense debate. This podcast analysis delves into the key changes in immigration laws, their implications for migrants, businesses, and border security, and the political and social reactions across the U.S. and beyond. Join us as we break down the facts, expert opinions, and real-life stories shaping the migrant crisis under Trump's evolving policies. Scripts and narration: P Kishore
See omnystudio.com/listener for privacy information.
-
ഒരു രാജ്യം വേറൊരു രാജ്യത്തിന്റെ സ്ഥലം വിലയ്ക്കു വാങ്ങുക! ഇതു പുതിയ കാര്യമൊന്നുമല്ല. ഗ്രീൻലാൻഡിനെ അമേരിക്ക വാങ്ങുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന കാര്യം ട്രംപ് പറഞ്ഞപ്പോഴാണ് ലോകശ്രദ്ധയിൽ വന്നത്. ബലമായി പിടിച്ചെടുക്കാൻ അമേരിക്കയ്ക്കു കഴിയുമെങ്കിലും നടക്കുന്ന കാര്യമല്ല. അങ്ങനെയെങ്കിൽ നമുക്ക് നേപ്പാൾ, ഭൂട്ടാൻ, മാലി തുടങ്ങിയ ചിന്ന രാജ്യങ്ങളെ മണിക്കൂറു വച്ച് പിടിച്ചെടുക്കാവുന്നതേയുള്ളു. ഗോവ പിടിച്ചതു പോലെ. കൂടുതൽ കേൾക്കാം പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ് മനോരമ ഓൺലൈനിലൂടെ...
See omnystudio.com/listener for privacy information.
-
റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും– ഇത് ഒരു പൂ കൃഷി! കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
Malayala Manorama Senior Correspondent P. Kishore's Bull's eye podcast...See omnystudio.com/listener for privacy information.
-
ബുൾസ് ഐ പോഡ്കാസ്റ്റുമായി മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
Malayala Manorama Senior Correspondent P. Kishore's podcast...
See omnystudio.com/listener for privacy information.
-
അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക് രാമസ്വാമിയുടെ ഭാര്യ അപൂർവ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ആന്ധ്രക്കാരി ഉഷ! അതോടെ വെളുത്ത അമേരിക്കക്കാർ ചിന്തിക്കാൻ തുടങ്ങി– മാഗാ ആകെ പിശകാണല്ലോ. മാഗാ എന്നു വച്ചാൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’. ആ ഒറ്റ വാക്കിൽ പിടിച്ചാണ് ട്രംപ് ഇലക്ഷനിൽ ജയിച്ചു കയറിയത്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
Malayala Manorama Senior Correspondent P. Kishore's podcast...
See omnystudio.com/listener for privacy information.
-
അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് സീരിയൽ കമ്പനി കെല്ലോഗ്സ് വന്നപ്പോൾ ഇന്ത്യൻ പ്രഭാത ഭക്ഷണ വിപണിയെ വിഴുങ്ങുമെന്നായിരുന്നു വീമ്പ്. ഇഡ്ഡലിയും അപ്പവും പുട്ടും പൂരിയും ഉള്ളപ്പോൾ നമുക്കെന്ത് കോൺഫ്ളേക്സ്? കെല്ലോഗ്സ് പാളീസായി. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
Malayala Manorama Senior Correspondent P. Kishore's podcast...
See omnystudio.com/listener for privacy information.
-
പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ് ആകുന്നു. ബ്രിട്ടിഷ് റിഗ്രറ്റ്!
Malayala Manorama Senior Correspondent P. Kishore's podcast...
See omnystudio.com/listener for privacy information.
-
ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ആരോ ചൂണ്ടിക്കൊടുത്തു. അനധികൃത കച്ചവടം സ്കൂളിൽ ‘പിടിച്ചു’. മറ്റു കുട്ടികളുടെ മുന്നിൽ നിർത്തി പ്രിൻസിപ്പലിന്റെ വക ചൂരൽ കഷായം. അതേ പയ്യൻ വളർന്ന് എൻജിനീയറിങ് കഴിഞ്ഞ് അങ്ങ് അമേരിക്കൻ സിലിക്കൺവാലിയിലെത്തി. അവിടെ ബിഗ് ബിസിനസാണ്. ചൊട്ടയിലെ ശീലം ചുടല വരെ. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്Malayala Manorama Senior Correspondent P. Kishore's podcast...
See omnystudio.com/listener for privacy information.
-
വിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന പോലെ ഇരിക്കുന്നു. അതാകുന്നു മുതലാളി!
Malayala Manorama Senior Correspondent P. Kishore analyses the business trends
See omnystudio.com/listener for privacy information.
- Laat meer zien